മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ബാര്‍സലോണ ആര്‍സനലിനെ 3-1ന് തകര്‍ത്തു. ഈ വിജയത്തോടെ ബാര്‍സലോണ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

ക്വാര്‍ട്ടറില്‍ കടക്കാന്‍ വിജയം അനിവാര്യമായിരുന്ന ബാര്‍സലോണ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ മെസിയിലൂടെയാണ് ബാര്‍സ മുന്നിലെത്തിയത്. എന്നാല്‍ 53ാം മിനുറ്റില്‍ സെര്‍ജിയോ ബെസ്‌ക്കറ്റിന്റെ സെല്‍ഫ് ഗോളിലൂടെ സമനില പിടിക്കാന്‍ ആര്‍സനലിന് കഴിഞ്ഞു.

എന്നാല്‍ മൂന്നുമിനുറ്റുകള്‍ക്ക് ശേഷം മഞ്ഞക്കാര്‍ഡ് ലഭിച്ച ആര്‍സനല്‍ താരം വാന്‍പേര്‍സി പുറത്തുപോയി. തുടര്‍ന്ന് പത്തുപേരുമായാണ് ടീം കളിച്ചത്. ഇതോടെ ആക്രമണം മുറിക്കിയ ബാര്‍സ സാവി ഹോര്‍ണോണ്ടോസിലൂടേ രണ്ടാംഗോള്‍ നേടി.തുടര്‍ന്ന് കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കേ മെസി തന്റെ രണ്ടാംഗോളും സ്വന്തമാക്കി.