ലണ്ടന്‍: ബാര്‍സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള ക്ലാസിക് പോരാട്ടം 1-1 സമനിലയില്‍ അവസാനിച്ചു. ബാര്‍സയ്ക്കായി സൂപ്പര്‍ താരം മെസിയും റയലിനായി ക്രിസ്റ്റ്യാനോയും ഗോള്‍ നേടി.

Subscribe Us:

ഡേവിഡ് വിയ്യയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയില്‍ നിന്നാണ് ബാര്‍സ ആദ്യ ഗോള്‍കണ്ടെത്തിയത്. കിക്കെടുത്ത മെസ്സി പിഴവൊന്നും കൂടാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ കളിതീരാന്‍ ഒമ്പത് മിനുറ്റ് ബാക്കിനില്‍ക്കെ റയല്‍ മാഡ്രിഡ് സമനില ഗോള്‍ നേടി. മാര്‍സലോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ബാര്‍സലോണ റയലിനെ തകര്‍ത്തുവിട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലും ഇരുടീമുകളും പരസ്പരം മല്‍സരിക്കും.