എഡിറ്റര്‍
എഡിറ്റര്‍
കിംഗ്‌സ് കപ്പ് ബാഴ്‌സ നേടി, വിജയമധുരത്തില്‍ ഗാര്‍ഡിയോളയ്ക്ക് യാത്രയയപ്പ്
എഡിറ്റര്‍
Saturday 26th May 2012 9:38am

മാഡ്രിഡ്: കോച്ച് പെപ് ഗാര്‍ഡിയോളയ്ക്ക് ബാഴ്‌സലോണ ഉചിതമായ യാത്രയയപ്പ് തന്നെ നല്‍കി. ഒരു കോച്ച് എന്ന നിലയില്‍ അവസാനമായി തന്റെ കീഴിലുള്ള ടീമിന്റെ വിജയം കണ്ടാണ് ഗാര്‍ഡിയോള ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.

സ്പാനിഷ് കിംഗ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ബാഴ്‌സ കിരീടം ചൂടിയത്. ഗാര്‍ഡിയോളയുടെ കീഴില്‍ ബാഴ്‌സ നേടുന്ന 14-ാം കിരീടമാണിത്.

പെട്രോ റോഡ്രിഗസിന്റെ ഇരട്ട ഗോളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ സീസണിലെ 73-ാം ഗോളുമാണ് ബാഴ്‌സക്ക് വിജയം സമ്മാനിച്ചത്. മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

പരിക്കിനെത്തുടര്‍ന്ന് കാര്‍ലോസ് പുയോള്‍, എറിക് അബിദാല്‍, ഡാനി ആല്‍വ്‌സ്, ഡേവിഡ് വിയ്യ എന്നിവരില്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. ക്ലബിന് വേണ്ടി 14ാമത്തെ കിരീടമാണ് ഗാര്‍ഡിയോള നേടിക്കൊടുക്കുന്നത്.

മൂന്ന് സ്പാനിഷ് ലീഗ് മത്സരങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയവും ഫിഫ വേള്‍ഡ്കപ്പ് തുടങ്ങി നിരവധി വിജയങ്ങളാണ് ഗാര്‍ഡിയോളയുടെ കീഴില്‍ ടീമിന് നേടാനായത്.

2008-09ല്‍ നടന്ന മത്സരങ്ങളിലും 4-1 എന്ന സ്‌കോറില്‍ ബില്‍ബാവോയെ തകര്‍ത്തിരുന്നു. അതിന്റെ ആവര്‍ത്തനമെന്നോണമായിരുന്നു ഇന്നലത്തെ കളി.
ഗാര്‍ഡിയോളയുടെ സുഹൃത്തും അസിസ്റ്റന്റ് പരിശീലകനുമായ ടിറ്റോ വിലനോവയായിരിക്കും ബാഴ്‌സയുടെ പുതിയ പരിശീലകന്‍.

Advertisement