നൃത്തം ചെയ്യാന്‍ ഭയം
Dool Talk
നൃത്തം ചെയ്യാന്‍ ഭയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2010, 9:36 pm

സംഭാഷണം / ബാര്‍ബറാമോറി

ബാര്‍ബറാമോറി, ഇന്ത്യന്‍ യുവത്വത്തിന്റെ ചുണ്ടുകളില്‍ ഇപ്പോള്‍ ആ പേരാണ്. റോഷന്‍സിന്റെ ചിത്രത്തിലൂടെയാണ് ഈ മെക്‌സിക്കന്‍ സുന്ദരി ബോളിവുഡില്‍ സജീവ സാന്നിധ്യമാവുന്നത്. ഇന്ന് പുറത്തിറങ്ങിയ കൈറ്റ്‌സില്‍ നായികയായ ബാര്‍ബറാ മോറി സംസാരിക്കുന്നു, സിനിമയെക്കുറിച്ച്, ഡാന്‍സ് ചെയ്യാനുള്ള തന്റെ ഭയത്തെക്കുറിച്ച്.

കൈറ്റ്‌സിന്റെ ഓഫര്‍ ലഭിച്ചപ്പോള്‍ എന്തായിരുന്ന ആദ്യ പ്രതികരണം?

കഥയെനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. പക്ഷെ നൃത്തത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഭയമുണ്ടായത്. മെക്‌സിക്കന്‍ ചലചിത്രങ്ങളില്‍ നൃത്തത്തിനൊന്നു പ്രാധാന്യം നല്‍കാറില്ല. അത് ഞാന്‍ അവരോടു പറഞ്ഞിരുന്നു.

അപ്പോള്‍ കൈറ്റ്‌സില്‍ നൃത്തം ചെയ്തില്ല?

ചെയ്തു, പക്ഷെ അവരത് നീക്കി. ഞാന്‍ തീര്‍ച്ചയായും അതു നന്നായി ചെയ്തില്ലെന്ന് എനിക്കറിയാമായിരുന്നു.

ഇന്ത്യന്‍ സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം?

മെക്‌സിക്കോയില്‍ ബോളിവുഡ് സിനിമയൊന്നും ഞങ്ങല്‍ കാണാറില്ലായിരുന്നു. കൈറ്റ്‌സ് ചെയ്യണം എന്നായപ്പോഴാണ് ഞാന്‍ ബോളിവുഡ് സിനിമ കണ്ടത്്, അതും ഋത്വിക്കിന്റെ. ഒരു ഗവേഷകയെപ്പൊെയാണ് അതൊക്കെ കണ്ടത്.

മെക്‌സിക്കോയില്‍ എന്താണ് ഇന്ത്യന്‍ സിനിമകള്‍ ചെലവാകത്തത്?

ആട്ടവും പാട്ടും ഒന്നും മെക്‌സിക്കന്‍ സിനിമക്ക് വഴങ്ങില്ല. മാത്രമല്ല ഇന്ത്യന്‍ സിനിമ എത്ര ദൈര്‍ഘ്യമേറിയതാണ്. മൂന്ന് മൂന്നരമണിക്കുര്‍ വളരെ കൂടുതലല്ലേ.

ഈ സിനിമ ചെയ്യുന്നതിനു മുമ്പ് ഇന്ത്യയെക്കുറിച്ച് എന്തായിരുന്നു തോന്നിയത്?

എനിക്ക് ഇന്ത്യയെക്കുറിച്ച് അത്രയൊന്നും അറിയില്ല. ഇതൊരു സ്പിരിച്വല്‍ രാജ്യമാണെന്നും എന്നെങ്കിലും ഒരിക്കല്‍ ഇവിടെ വരണമെന്നും മനസ്സ് പറഞ്ഞിരുന്നു. അത് ഇപ്പോള്‍ സഫലമായി.

കൈറ്റ്‌സില്‍ എന്താണ് താങ്കളുടെ റോള്‍?

മെക്‌സിക്കോയിലെ ഒരു വലിയ കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഞാന്‍, പേര് നതാഷ. അമേരിക്കയിലേക്ക് പോവുന്ന നതാഷ ഒരു ധനികനായ ചെറുപ്പക്കാരനെ കണ്ടെത്തുന്നു, അവനാണ് തന്റെ സ്‌നേഹമെന്ന് കരുതുന്നു. അതിനിടെ മറ്റൊരു ചെറുപ്പക്കാരനെ പരിചയപ്പെടുന്ന നതാഷ തന്റെ യഥാര്‍ഥ പ്രണയി അയാളാണെന്നു തിരിച്ചറിയുന്നു. പണത്തിന്റെയും പ്രണയത്തിന്റെയും ഇടയില്‍ നിന്ന് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്നതാണ് കഥ.

ഋത്വിക് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നറിയാമായിരുന്നോ?

ഇല്ല. പിന്നീട് ഇന്ത്യയിലും മാല്‍ദ്വീപിലും എത്തിയപ്പോള്‍ മനസ്സിലായി ഋത്വിക് വലിയ നടനാണെന്ന്.

സ്പാനിഷ് മാര്‍ക്കറ്റില്‍ കൈറ്റ്‌സ് പരന്നുയരുമോ?

ഞാന്‍ പ്രതീക്ഷിക്കുന്നത് കൈറ്റ്‌സ് മെക്‌സിക്കോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഋത്വിക് അവിടെയും വലിയ സ്റ്റാര്‍ ആകുമെന്നാണ്. ബോളിവുഡിലും കൈറ്റ്‌സ് പറക്കേണ്ടതാണ്.

ഇന്ത്യന്‍-മെക്‌സിക്കന്‍ സംസ്‌കാരങ്ങല്‍ തമ്മിലുള്ള പ്രധാന സാമ്യമെന്താണ്?

ഭക്ഷണം. ഇന്ത്യയിലെ പോലെ തന്നെ ഞങ്ങളും സ്‌പൈസി ഫുഡ് ഇഷ്ടപ്പെടുന്നു. മെക്‌സിക്കന്‍ പുരുഷന്‍മാര്‍ ഇന്ത്യന്‍ പുരുഷന്‍മാരെ പോലെയാണ്.

ഇന്ത്യയില്‍ വന്ന് പഠിച്ച പാഠം?

ഇന്ത്യക്കാരെല്ലാം വളരെ പ്രത്യേകതയുള്ളവരാണ്. എല്ലാവരും ദൈവവിശ്വസികളാണ്. വഴിയില്‍ പാവപ്പെട്ടയാളുകള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്തൊരു സമാധാനമാണ് അവരുടെ കണ്ണുകളില്‍. അതെന്നെ എപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്.

ബോളിവുഡില്‍ അച്ചടക്കമില്ലായ്മയുണ്ട്. എതെങ്കിലും വിധത്തില്‍ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?.

ശരിക്കും. ചിലസമയത്ത് സെറ്റില്‍ വരുമ്പോള്‍ എന്തു ചെയ്യണമെന്നു പോലും അറിയില്ല. ചില സമയത്ത് ആകെ ഒരു ബഹളമാണ്.

ഇനിയും ബോളിവുഡില്‍ പ്രതീക്ഷിക്കാമോ?

അതെ. മറ്റുള്ള പ്രൊഡ്യൂസേഴ്‌സുമായി ചര്‍ച്ചകല്‍ നടന്നുകൊണ്ടിരിക്കുകയാണ്.