Categories

പ്രൊഫ. സി.എന്‍.ആര്‍ റാവുവിന് ഭാരതരത്‌ന

c-n-r-ravu

ന്യൂദല്‍ഹി:പ്രശസ്ത രസതന്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിന് ഭാതരത്‌ന അവാര്‍ഡ്.

രസതന്ത്ര മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.

എഴുപത്തിയൊമ്പതുകാരനായ റാവു ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശക സമിതിയുടെ തലവനാണ്.

ബംഗലൂരു സ്വദേശിയായ സി.എന്‍.ആര്‍ റാവുവിനെ  രാജ്യം മുമ്പ് പത്മശ്രീ, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മെറ്റീരിയല്‍ കെമിസ്ട്രിയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് സി.എന്‍.ആര്‍ റാവുവെന്ന ചിന്താമണി നാഗേശ രാമചന്ദ്ര റാവുവിന്റേത്.

1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

രസതന്ത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് നിരവധി  പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും് ലഭിച്ച റാവു ഭാരതരത്‌ന ലഭിക്കുന്ന മൂന്നാമത്തെ ശാസ്ത്രജ്ഞനാണ്.

സി.വി രാമനും, എ.പി.ജെ അബ്ദുള്‍ കലാമുമാണ് ഭാരതരത്‌ന ലഭിച്ച മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍.

ഭാരതരത്‌ന ലഭിച്ച ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറേയും സി.എന്‍.ആര്‍ റാവുവിനേയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിനന്ദിച്ചു.