എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് രാജ്യത്തിന്റെ ഭാരതരത്‌ന
എഡിറ്റര്‍
Saturday 16th November 2013 4:15pm

sachin-0

ന്യൂദല്‍ഹി: വിതുമ്പലടക്കാതെ വിട നല്‍കും മുമ്പേ സച്ചിന് രാജ്യത്തിന്റെ ആദരം. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി സച്ചിനെ ആദരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന് വ്യാപകമായ ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നേരത്തേ ഉയര്‍ന്നിരുന്നു. രാഷ്ട്രപതി ഈ ആവശ്യം അംഗീകരിച്ചതോടെ ഭാരതരത്‌ന ലഭിക്കുന്ന ആദ്യത്തെ കായിക താരമാണെന്ന ബഹുമതിയും സച്ചിന് സ്വന്തമായിരിക്കുകയാണ്.

ഭാരതരത്‌ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പ്രത്യേകതയും സച്ചിന്റെ ബഹുമതിക്കുണ്ട്.

ബഹുമതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അംഗീകാരം അമ്മക്ക് സമര്‍പ്പിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പാര്‍ലമെന്ററി കാര്യ മന്ത്രി രാജീവ് ശുക്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ നേരത്തേ സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.

ക്രിക്കറ്റിന്റെ 24 വര്‍ഷത്തെ ചരിത്രം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത കായിക പ്രതിഭയുടെ വിരമിക്കല്‍ ചടങ്ങ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ്  ഭാരതരത്‌ന ബഹുമതിയുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.

Advertisement