എഡിറ്റര്‍
എഡിറ്റര്‍
ബറാക് ഒബാമ രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്യും
എഡിറ്റര്‍
Saturday 5th January 2013 8:07am

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്യും.

Ads By Google

ഒബാമ ജനുവരി 20ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ഔദ്യോഗിക സ്ഥാനാരോഹണം ജനുവരി 21ന് ആയിരിക്കും.

ഭരണഘടന അനുസരിച്ച് ജനുവരി 20 ആണ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ട ദിവസം. എന്നാല്‍ ഈ വര്‍ഷം ജനുവരി 20 അവധി ദിനമായ ഞായറാഴ്ച ആയതിനാല്‍ പിറ്റേദിവസം 21ന് ഒരിക്കല്‍കൂടി ഇരുവരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി 20ന് ഔദ്യോഗികമായി അധികാരമേല്‍ക്കുന്ന ഒബാമ വെസ്റ്റ് ഫ്രന്റില്‍ 21 നായിരിക്കും പൊതുസദസിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുക.

യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ ജി.റോബര്‍ട്ട് ആയിരിക്കും രണ്ട് പ്രാവശ്യവും ഒബാമയ്ക്ക് സത്യാചകം ചൊല്ലിക്കൊടുക്കുക.  സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സോണിയ സോട്ടോമയര്‍ ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്യുന്നത്.

Advertisement