വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ രണ്ടാമതും എത്തിയ ബറാക് ഒബാമയുടെ രണ്ടാമൂഴത്തിന് തുടക്കമായി. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ഒബാമ പ്രസിഡന്റ് പദവിയില്‍ വീണ്ടും എത്തിയത്.

Ads By Google

ചീഫ്  ജസ്റ്റിസ് റോബര്‍ട്ട്‌സിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഒബായുടെ ഭാര്യ മിഷേല്‍, മക്കളായ സഷ, മലിയ എന്നിവരും മാത്രമടങ്ങിയ ലളിത ചടങ്ങാണ് ഞായറാഴ്ച വൈറ്റ്ഹൗസില്‍ നടന്നത്.

ഇന്ന് കൂടുതല്‍ വിപുലമായ ചടങ്ങോടെ ഒബാമയുടെ സത്യപ്രതിജ്ഞ വീണ്ടും നടക്കും. ഭരണഘടനയനുസരിച്ചു പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യണ്ടതു ജനുവരി 20നാണ്.

ഇത്തവണ ജനുവരി 20 അവധി ദിവസമായ ഞായറാഴ്ചയായതിനാലാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യന്നത്. ഇന്ന് ക്യാപിറ്റോളിനു മുന്നിലെ വേദിയില്‍ പൊതുജനങ്ങള്‍ക്ക് മുന്നിലാണ് വീണ്ടും ഒബാമ പ്രതിജ്ഞയെടുക്കുക.

2009ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒബാമക്ക് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്യണ്ടിവന്നിരുന്നു. അന്ന് സത്യവാചകം ചൊല്ലിക്കോടുത്ത ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സിന്റെ നാക്കുപിഴകൊണ്ടാണ് കുറച്ചുദിവസത്തിനു ശേഷം ഒബാമക്ക് വീണ്ടും സത്യപ്രതിജ്ഞയെടുക്കേണ്ടിവന്നത്.