വാഷിംഗ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ലിയു സിയാബോയെ ജയിലില്‍് നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ചൈന ആത്മാര്‍ത്ഥത കാണിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

മനുഷ്യാവകാശത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടി ജിവിതം ഉഴിഞ്ഞുവെച്ച ആളാണ് ലിയു. സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ മുന്നേറിയ രാജ്യമാണ് ചൈന. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും ചൈനീസ് നേതൃത്വം
ശക്തമായ ഇടപെടല്‍ നടത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ് ലിയു ഇപ്പോള്‍.

നേരത്തെ ലിയുവിന് നൊബേല്‍ സമ്മാനം നല്‍കുന്നതിനെചതിരേപ്പോലും ചൈനീസ് അധികാരികള്‍ രംഗത്തുവന്നിരുന്നു. ചൈനീസ് സര്‍ക്കാറിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ ശബ്ദമുയര്‍ത്തിയ ലിയുവിന് 11 വര്‍ഷത്തിലധികം തടവ് നേരിടേണ്ടിവന്നു.