Categories

‘ഈ വര്‍ഷം അവസാനം യു.എസ് സേന ഇറാഖ് ദൗത്യം അവസാനിപ്പിക്കും’

വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനത്തോടെ ഇറാഖില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഒന്‍പതു വര്‍ഷം നീണ്ട അധിനിവേശത്തിനൊടുവിലാണ് യു.എസ് സൈന്യം ഇറാഖ് ദൗത്യം അവസാനിപ്പിക്കുന്നത്. ഇറാഖ് പ്രസിഡന്റ് നൂറി അല്‍ മാലികിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

ജോര്‍ജ് ബുഷ് യു.എസ് പ്രസിഡന്റായിരിക്കേയാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ അധിനിവേശം നടത്തിയത്. നിലവില്‍ 39,000 യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. 4,400 യു.എസ് സൈനികര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടു.

സ്വതന്ത്ര രാഷ്ട്രമെന്ന നിലയ്ക്കു സുരക്ഷ നടപടികള്‍ നിയന്ത്രിക്കാന്‍ ഇറാക്കി സൈന്യം സുസജ്ജമാണെന്ന് ഒബാമ പറഞ്ഞു. വിജയകരമായ ഇറാക്ക് ദൗത്യത്തിനു ശേഷം പൂര്‍ണ സംതൃപ്തിയോടെയാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാക്ക് സര്‍ക്കാരിനു പൂര്‍ണ സഹായസഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇറാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഒബാമ വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇറാക്കില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് 165,000 യുഎസ് സൈനികരില്‍ നിന്നു ഇറാക്കിലെ അമേരിക്കന്‍ സേനയുടെ എണ്ണം 39,000മായി കുറച്ചിരുന്നു.

One Response to “‘ഈ വര്‍ഷം അവസാനം യു.എസ് സേന ഇറാഖ് ദൗത്യം അവസാനിപ്പിക്കും’”

  1. J.S. Ernakulam.

    അവിടം കുട്ടിചോറക്കി,
    ഇനി അവിടെ നിന്നിട്ട് കാര്യം ഇല്ലെന്നു ഇപ്പോള്‍ മനസ്സിലായി…..
    ഇനി പിന്‍വാങ്ങുന്നതാണ് ബുദ്ധി…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.