എഡിറ്റര്‍
എഡിറ്റര്‍
ബാറുകള്‍ വൈകുന്നേരം തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 21st August 2012 3:57pm

കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനം വൈകുന്നേരമാക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്ന് ഹൈക്കോടതി. പ്രവര്‍ത്തന സമയം വൈകീട്ട് 5 മുതലാക്കുന്ന കാര്യം പരിഗണിച്ചുകൂടെയെന്നാണ് സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Ads By Google

രാവിലെ മുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ മദ്യാസക്തി  വര്‍ധിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് സി.കെ. അബ്ദുറഹീം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പുതിയ  നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

Advertisement