എഡിറ്റര്‍
എഡിറ്റര്‍
ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Saturday 29th March 2014 1:45pm

bar

തിരുവനന്തപുരം: ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ക്കും ഏപ്രില്‍ ഒന്നിനു ശേഷം തുറന്ന് പ്രവര്‍ത്തിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നികുതി വകുപ്പിനെ അറിയിച്ചു.

ബീവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ക്കുള്ള അനുമതി ബാറുകള്‍ക്കും ബാധകമാണെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ മാര്‍ച്ച് 31 ന് മുമ്പായി ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ അടച്ചിടേണ്ടി വരുമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ മദ്യ നയം പുതുക്കാത്തതിനാലാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയാതെ വന്നത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ നയപരമായ തീരുമാനം എടുക്കാനാവാതെ വന്നതും മദ്യനയം പുതുക്കുന്നതിന് തടസ്സമായി. ഇതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ബാറുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് കരുതിയിരുന്നത്.

ഇതേതുടര്‍ന്ന് ബാറുടമകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലൈസന്‍സ് പുതുക്കിയിട്ടില്ലെങ്കിലും ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടറിയിച്ചിരിക്കുന്നത്.

Advertisement