എഡിറ്റര്‍
എഡിറ്റര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Monday 12th June 2017 8:33pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പേര്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് കാരണമായി അറിയിച്ചിരിക്കുന്നത്. അസോസിയേഷന്റെ ചട്ടം ലംഘിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹാജരായത്. തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും. നോട്ടീസ് ലഭിച്ച അഭിഭാഷകര്‍ക്ക് ജനറല്‍ ബോഡിയില്‍ വിശദീകരണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement