Categories

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ വ്യക്തമാക്കണം: സുധീരന്‍

vm-sudheeran-2

കൊല്ലം: വായ്പ്പകള്‍ തിരിച്ചടക്കാത്ത കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പ്പകള്‍ എഴുതിത്തള്ളാന്‍ മടിയില്ലാത്ത ബാങ്കുകള്‍ സാധാരണക്കാരോട് കര്‍ശനമായ നിലപാടെടുക്കുകയാണ്.

രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്.  അതുകൊണ്ടാണ്  സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കൂടുതല്‍ ബാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാട് ഇപ്പോള്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നതെന്നും സുധീരന്‍ വിമര്‍ശിച്ചു. കൊല്ലത്ത് നടന്ന ഓള്‍ ഇന്ത്യബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tagged with: |