Administrator
Administrator
ബാങ്കോക്ക് പ്രളയം : 825 പേര്‍ മരിച്ചു
Administrator
Saturday 31st December 2011 8:50am

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 825 ആയി. ജൂലൈമാസത്തില്‍ ആരംഭിച്ച പ്രളയം ബാങ്കോക്കിലെ 65 പ്രവിശ്യകളെ ബാധിച്ചു. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും പ്രളയക്കെടുതിയില്‍ നശിച്ചിട്ടുണ്ട്.

മധ്യമേഖലയിലും തെക്ക്, വടക്കന്‍ പ്രവിശ്യകളിലുമാണ് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തായ്‌ലന്‍ഡിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴലഭിച്ചതും മരണസംഖ്യ ഉയരാന്‍ കാരണമായി.

അരനൂറ്റാണ്ടിനിടെ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയമാണ് ഇപ്പോള്‍ നേരിട്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയെയും സാമ്പത്തിക സ്ഥിതിയും തകിടം മറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ വ്യവസായ പാര്‍ക്കുകള്‍ അടച്ചുപൂട്ടുന്നതിനു വരെ പ്രളയം കാരണമായി.

Malayalam News

Kerala News In English

Advertisement