ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ആധാര്‍പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യയിലെ പൗരന്‍മാര്‍ക്കെല്ലാം ജൈവ അടയാളങ്ങള്‍ ഉള്‍പ്പെടുത്തി 12 അക്ക തിരിച്ചറിയല്‍ നല്‍കാനുള്ള പദ്ധതിയാണ് ഉപേക്ഷിക്കാന്‍ പോവുന്നത്‌. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആധാറിന് വേണ്ടി കൊണ്ടുവരുന്ന നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ബില്‍ തള്ളിക്കളയണമെന്ന് ശുപാര്‍ശചെയ്യാന്‍ ഒരുങ്ങുകയാണ്.

Subscribe Us:

ആധാറിനെക്കുറിച്ച് പലവിധത്തിലുള്ള സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് ബില്‍ തള്ളിക്കളയണമെന്ന് ശുപാര്‍ശ ചെയ്യാന്‍ സമിതി ആലോചിക്കുന്നത്. ബില്‍ ഉടന്‍പാസാക്കണമെന്നാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറയുന്നത്. ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ധനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ് ബില്‍. എന്നാല്‍ ബില്ലും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതിയും സ്വീകാര്യമല്ലെന്നാണ് കമ്മിറ്റി അഭിപ്രായപ്പെടുന്നത്.

പദ്ധതി പുനരവലോകനം ചെയ്യണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. ധന , ആഭ്യന്തരമന്ത്രാലയവും ആസൂത്രണകമ്മീഷനും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ 60 ലക്ഷത്തോളം ആധാര്‍കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ചത് 1660 കോടിരൂപയാണ്. അതുകൊണ്ടുതന്നെ ബില്ല് തളളിക്കളയാനുളള പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ ആധാര്‍ പദ്ധതിയുടെ ഭാവി ആശങ്കയിലാകുമെന്നതില്‍ സംശയമില്ല.
ആധാര്‍പദ്ധതി വ്യക്തതയോടെ ആവിഷ്‌ക്കരിച്ചതല്ലെന്നാണ് പാര്‍ലമെന്ററി സമിതി പറയുന്നത്. പദ്ധതിയുടെ ചെലവിനെക്കുറിച്ചും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും സര്‍ക്കാറും അതോറിറ്റിയും തമ്മില്‍ ആശയക്കുഴപ്പമുണ്ട്. സ്വകാര്യ സംഘടനകളും വ്യക്തികളുമൊക്കെയാണ് വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ടത്.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കമ്മിറ്റി രേഖപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്      രാജ്യത്തെ പൗരന്‍മാര്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നല്ല മറിച്ച് താമസക്കാര്‍ക്ക് നമ്പര്‍ നല്‍കുമെന്നാണ് ബില്ലില്‍ പറയുന്നതെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി

‘ആധാര്‍’ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചിദംബരം

ആധാര്‍ : വിദ്യാഭ്യാസ വകുപ്പിനെതിരെ കേസെടുത്തു

ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

ആധാര്‍ ആര്‍ക്കുവേണ്ടി ?

‘ആധാര്‍’ പദ്ധതി ന്യൂനപക്ഷ വിരുദ്ധമെന്ന് അരുണാ റോയ്

ഇത്രയേറെ വിവരങ്ങള്‍ എന്തിന്?