എഡിറ്റര്‍
എഡിറ്റര്‍
ബാങ്കിങ് അവേഴ്‌സ് 10 ടു 4 തിയേറ്ററുകളിലേക്ക്
എഡിറ്റര്‍
Tuesday 2nd October 2012 11:27am

കെ.മധു സംവിധാനം ചെയ്ത ബാങ്കിങ് അവേഴ്‌സ് 10 ടു 4′ ഈ ആഴ്ച്ച തിയേറ്ററുകളിലെത്തും. ഒരു ദിവസത്തെ ബാങ്കിന്റെ പ്രവര്‍ത്തന സമയത്ത് നടക്കുന്ന സംഭവങ്ങളാണ് ബാങ്കിങ് അവേഴ്സ് 10 ടു 4 ല്‍ പറയുന്നത്.

ബാങ്കിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു അന്വേഷണ കഥയാണ് ബാങ്കിങ് അവേഴ്‌സ്. നഗരത്തിലെ ഒരു പ്രധാന ബാങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. സുപ്രധാനമായ ആവശ്യങ്ങള്‍ക്കായാണ് പലരും ബാങ്കിലെത്തുന്നത്. എന്നാല്‍ സമയത്തിന് പണം ലഭിക്കാത്തതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നു. ഒരു ദിവസം രാവിലെ 10 മുതല്‍ 4 വരെ നടക്കുന്ന കാര്യങ്ങളാണ്ഉദ്വോഗജനകമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു പാട് പേരുടെ മാനസികസംഘര്‍ഷങ്ങള്‍, ആകാംക്ഷകള്‍ എന്നിവയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

Ads By Google

അനൂപ് മേനോന്‍, മേഘ്‌ന രാജ്, അശോകന്‍, ജിഷ്ണു, കൃഷ്ണ, കൈലാഷ്, നിഷാന്ത്‌സാഗര്‍, ശങ്കര്‍, മുന്ന, ബിയോണ്‍, കിരണ്‍രാജ്, സത്താര്‍, രാഘവന്‍, ജയകൃഷ്ണന്‍, ഇര്‍ഷാദ്, അരുണ്‍, മിഥുന്‍ രമേശ്, മന്‍രാജ്, തമ്പിക്കുട്ടി കുര്യന്‍, വിഷ്ണുപ്രിയ, ലക്ഷ്മിപ്രിയ, റോഷന്‍, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഇപ്പോഴുള്ളവരില്‍ വ്യത്യസ്ത അഭിനയശൈലിയുള്ള നടനാണ് അനൂപ് മേനോനെന്നും ബാങ്കിങ് അവേഴ്‌സിലെ നായകന്‍ അദ്ദേഹത്തില്‍ ഭദ്രമാകുമെന്ന് തോന്നിയെന്നുമാണ് സംവിധായകന്‍ കെ.മധു പറയുന്നത്.

സ്റ്റീഫന്‍ പാത്തിക്കലാണ് ചിത്രം നിര്‍മിക്കുന്നത്. സുമേഷ് അമലിന്റേതാണ് രചന. സാലു ജോര്‍ജാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Advertisement