എഡിറ്റര്‍
എഡിറ്റര്‍
‘ലോണ്‍ തിരിച്ചടയ്ക്കൂ’ മുദ്രാവാക്യം വിളിയുമായി വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരുടെ വീട്ടുപടിക്കല്‍ ബാങ്ക് ജീവനക്കാരുടെ സമരം
എഡിറ്റര്‍
Thursday 9th February 2017 11:51am

 

bankstrike

representative image

 

കൊച്ചി: കിട്ടാക്കടം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യവുമായി വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരുടെ വീടിനു മുന്നില്‍ സമരവുമായി ബാങ്ക് ജീവനക്കാര്‍. കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരാണ് വ്യത്യസ്ത സമരമാര്‍ഗവുമായി വായ്പാ തിരിച്ചടവിനായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് എക്‌സിക്യൂട്ടീവുകള്‍ മുതല്‍ ജീവനക്കാരും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയും ചേര്‍ന്നാണ് വ്യത്യസ്ത സമരമാര്‍ഗവുമായി രംഗത്തെത്തിയിരിക്കുന്നത്.


Also read  നികുതി വെട്ടിപ്പ്: സാനിയ മിര്‍സക്കെതിരെ സേവന നികുതി വകുപ്പിന്റെ നോട്ടീസ്


ആദ്യ സമരമായി ഇടപ്പള്ളി പോണേക്കരയിലുള്ള ഇടപാടുകാരന്റെ വീടിനു മുന്നിലാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. ബാങ്കിന്റെ കിട്ടാക്കടം 470 കോടിയായതോടെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്.

50 ലക്ഷത്തിനു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ക്കെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. ‘ലോണ്‍ തിരിച്ചടയ്ക്കൂ’ എന്ന പ്ലക്കാര്‍ഡുകളുമായാണ് സമരമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്. സംസ്ഥാനത്താകെ 24 പേരുടെ വീടുകള്‍ക്ക് മുന്നില്‍ സമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം.


Dont miss ഇനി പൂജ ചെയ്യാനും ബംഗാളി


വായ്പയെടുത്തവരെ വ്യക്തിപരമായി അപമാനിക്കാനല്ല നീക്കമെന്നും ബാങ്കിന്റെ നിലനില്‍പ്പാണ് ലക്ഷ്യമിടുന്നതെന്നും ജീവനക്കാര്‍ പറയുന്നു. അതത് ശാഖകളില്‍ ബാങ്ക് നടത്തിപ്പിനാവശ്യമായ ജീവനക്കാരെ മാറ്റി നിര്‍ത്തിയാകും സമരങ്ങള്‍ സംഘടിപ്പിക്കുക. അടുത്തഘട്ട മുതല്‍ ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളെയും സമരരംഗത്തേക്കിറക്കി പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

Advertisement