പൂനെ: ഐ.പി.എലില്‍ പൂനെ വാരിഴേസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 35 റണ്‍സ് ജയം. ഇതോടെ ഈ സീസണിലെ പൂനെയുടെ പത്താമത്തെ പരാജയവും പൂര്‍ത്തിയായി. ടോസ് നേടിയ പൂനെ വാരിഴേസ് ബാംഗ്ലൂരിനെ ബാറ്റിംങിനയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് മാത്രം വഴങ്ങി ബാംഗ്ലൂര്‍ 173 റണ്‍സെടുത്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പൂനെക്ക് 138 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

പൂനെക്ക് വേണ്ടി റോബിന്‍ ഉത്തപ്പയും അനുസ്തുപ് മജുംദാറും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചെങ്കിലും വിജയത്തിനരികിലെത്താന്‍ പോലും അവര്‍ക്കായില്ല. സൗരവ് ഗാംഗുലിയുടെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് പൂനെയെ നയിച്ചത്. ആദ്യ ഓവറില്‍ തന്നെ സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തതോടെ പൂനെ സമ്മര്‍ദത്തിലായിരുന്നു. പിന്നീടവര്‍ക്ക് അതില്‍ നിന്നും കര കയറാനുമായില്ല.

ബാംഗ്ലൂരിന് വേണ്ടി ക്രിസ് ഗെയ്ല്‍ 31 പന്തില്‍ നിന്നും 57 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ദില്‍ഷന്‍ തിലകരത്‌ന 53 റണ്‍സും പുറത്താവാതെ സൗരവ് തിവാരി 36 റണ്‍സുമെടുത്തു.

 

 

Malayalam News

Kerala News in English