banglore-chalangersബാംഗ്ലൂര്‍: കൊച്ചി ടസ്‌കേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ച്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചി ഉയര്‍ത്തിയ 126 റണ്‍സിന്റെ വിജയലക്ഷ്യം 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗളൂര്‍ മറികടന്നു. ഇതോടെ കൊച്ചിയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

16 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെയും 31 പന്തില്‍ നിന്ന് പുറത്താകാതെ 51 റണ്‍സെടുത്ത ദില്‍ഷന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ബാംഗ്‌ളൂര്‍ അനായാസ ജയം നേടിയത്. വിരാട് കൊഹ്‌ലി പുറത്താകാതെ 27 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊച്ചി തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നാലുപേര്‍ക്കൊഴികെ കൊച്ചിയുടെ ബാറ്റിംഗ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.

ആദ്യം ബാറ്റിങ്ങില്‍ പിഴച്ച കൊച്ചിക്ക് ഇരുപത് ഓവറില്‍ 125 റണ്‍സ് മാത്രമാണ് നേടാനായത്. ദുര്‍ബലമായ സ്‌കോര്‍ പ്രതിരോധിക്കാനായി പന്തെറിഞ്ഞ ബൗളര്‍മാരാകട്ടെ 16 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഗെയ്ല്‍ എന്ന സംഹാരരൂപിക്ക് മുന്നില്‍ നാമാവശേഷമാവുകയും ചെയ്തു. കളി തീരാന്‍ 41 പന്ത് ശേഷിക്കെ ഒരൊറ്റ വിക്കറ്റ് മാത്രം കളഞ്ഞാണ് ബാംഗ്ലൂര്‍ അനായാസമായ ലക്ഷ്യം മറികടന്നത്.

പ്രശാന്തിന്റെ ആദ്യ ഓവറില്‍ 37 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഐ.പി. എല്ലില്‍ അത് ഒരു പുതിയ റെക്കാഡുമായി. ഗെയ്ല്‍ നാല് സിക്‌സും രണ്ട് ബൗണ്ടറിയും പറത്തിയപ്പോള്‍ ഒരു നോബോളും എറിഞ്ഞു. രണ്ടോവറില്‍ 44 റണ്‍സാണ് പ്രശാന്ത് വിട്ടുകൊടുത്തത്. വിനയ്കുമാറാണ് ഗെയ്‌ലിനെ പുറത്താക്കിയത്. ദില്‍ഷന്‍ 52 ഉം കോലി 27 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.