ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കും- ബിദ്‌രി പറഞ്ഞു. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബാംഗളൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നിന്നും അജ്മീറില്‍ നിന്നും രണ്ട് മലയാളികളെക്കൂടി അറസ്റ്റ് ചെയ്തതായും ശങ്കര്‍ ബിദ്‌രി സ്ഥിരീകരിച്ചു. കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Subscribe Us: