എഡിറ്റര്‍
എഡിറ്റര്‍
പ്രിയമേറും വളകള്‍
എഡിറ്റര്‍
Saturday 17th November 2012 3:27pm

കൈകളില്‍ നിറയെ വളയണിഞ്ഞ് വേണം പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ എന്ന് ഭാരതത്തില്‍ ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നു. പ്രത്യേകിച്ച് വിവാഹനാളുകളില്‍ പെണ്‍കുട്ടികള്‍ സ്വര്‍ണവളകള്‍ മാത്രം അണിയാന്‍ പാടില്ലെന്നും അതിന്റെ കൂടെ കുപ്പിവളകളും ധരിക്കണമെന്നായിരുന്നു ചില വിഭാഗക്കാരുടെ വിശ്വാസം.

Ads By Google

വളകള്‍ ഒന്നുമില്ലാതെ കൈ ശൂന്യമാക്കിയിടാന്‍ ചില വിഭാഗക്കാര്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ പുതിയ വളകള്‍ വാങ്ങുന്നത് വരെ കൈകളില്‍ ചരട് കെട്ടുകയോ സാരിത്തുമ്പ് കൊണ്ട് കൈ മറച്ചുപിടിക്കുകയോ ചെയ്തിരുന്നു

സ്വര്‍ണം കൊണ്ടും ചിപ്പികള്‍കൊണ്ടും പവിഴപ്പുറ്റുകള്‍കൊണ്ടും വളകളുണ്ടാക്കി ധരിക്കുന്നവരുണ്ട്. ബംഗാളി സ്ത്രീകള്‍ ശംഖുകൊണ്ടും വളകളുണ്ടാക്കും. അതേസമയം തന്നെ ആനക്കൊമ്പില്‍ തീര്‍ത്ത വളകളാണ് രാജസ്ഥാനിലെ പെണ്‍കുട്ടികള്‍ ധരിക്കുക.

വിവാഹദിനത്തില്‍ പഞ്ചാബി വനിതകള്‍ അണിയുന്ന പ്രത്യേക വളയാണ് ചൂട. കൊത്തുപണികളുള്ള കല്ലുകള്‍ പിടിപ്പിച്ച ചുവപ്പും വെളുപ്പും നിറത്തിലുള്ള വളകളാണ് അവ.

നോര്‍വീജിയന്‍ വധു ആഭരണങ്ങളോടൊപ്പം തലയില്‍ കിരീടവും വെയ്ക്കും. വെള്ളിക്കിരീടമോ വെള്ളയും സ്വര്‍ണവും ചേര്‍ത്ത കിരീടമോ ആണ് ഇങ്ങനെ ധരിക്കുക.

കിരീടത്തിന് ചുറ്റും ചെറിയ സ്പൂണിന്റെ ആകൃതിയിലുള്ള വളകളും അവര്‍ അണിയാറുണ്ട്. വധു തലയനക്കുമ്പോള്‍ അവ കൂട്ടിമുട്ടി കേള്‍ക്കാനിമ്പമുള്ള ശബ്ദങ്ങളുണ്ടാകും. ദുഷ്ടശക്തികളെ ഓടിക്കാന്‍ ഈ സംഗീതം ഉപകരിക്കുമെന്ന് നോര്‍വീജിയന്‍ വനിതകള്‍ ഉറച്ചുവിശ്വസിക്കുന്നു.

Advertisement