ന്യൂദല്‍ഹി: ഏതാനും മാസങ്ങള്‍കൊണ്ട് ഇന്ത്യയിലെ 20,000 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതായി ബംഗ്ലാദേശി ഹാക്കിംഗ് ഗ്രൂപ്പ്. ‘ബംഗ്ലാദേശ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ്’ എന്ന് സ്വയം വിളിക്കുന്ന ഇവര്‍ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലാണ് ഇക്കാര്യം അവകാശപ്പെട്ടത്.

ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനയായ ബി.എസ്.എഫിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ ഹാക്കിംഗ് എല്ലാം ചെയ്തതെന്ന് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം ബി.എസ്.എഫിന്റെ സൈനിക നടപടിയില്‍ 31 ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടതാണ് ഇവരെ പ്രകോപിച്ചത്.

Subscribe Us:

‘ഇന്ത്യ ഞങ്ങളുടെ 400 സൈറ്റുകള്‍ തകര്‍ത്തു, എന്നാല്‍ ഞങ്ങള്‍ അവരുടെ 20,000 സൈറ്റുകള്‍ തകര്‍ത്തു’ എന്ന് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ് അവരുടെ ഫെയ്‌സ് ബുക്ക് പേജില്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് ഇന്ത്യയുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, ബി.എസ്.എഫിന്റെ ക്രൂരമായ നടപടി ഞങ്ങളെ കൊണ്ട് ഇത് ചെയ്യിപ്പിക്കുകയായിരുന്നു’വെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബി.എസ്.എഫിന്റെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്തതില്‍ പെടുമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Malayalam News

Kerala News In English