എഡിറ്റര്‍
എഡിറ്റര്‍
യുദ്ധക്കുറ്റം: ജമാഅത്തെ ഇസ്ലാമി നേതാവിന് ബംഗ്ലാദേശില്‍ വധശിക്ഷ
എഡിറ്റര്‍
Friday 1st March 2013 12:50am

ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം ചെയ്തുവെന്ന കേസില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെയാണ് യുദ്ധക്കുറ്റം കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

Ads By Google

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് ബംഗ്ലാദേശില്‍ നടന്ന പോരാട്ടത്തിനിടെ നടന്ന അക്രമത്തിന്റെ പേരിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

2010 ജൂണിലാണ് ധല്‍വാര്‍ സുഹൈനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൂട്ടക്കൊല, തീവെപ്പ്, കൂട്ടബലാത്സംഗം എന്നീ പത്തൊമ്പത് വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സയ്യിദിയുടെ അഭിഭാഷകര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനിടെയുണ്ടായ യുദ്ധക്കുറ്റം ആരോപിച്ച് നല്‍കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. അബ്ദുള്‍ കലാം ആസാദിനാണ് നേരത്തെ വധശിക്ഷ ലഭിച്ചത്.

ജമാഅത്തെ ഇസ്ലാമി നേതാവായ അബ്ദുള്‍ ഖാദര്‍ മുല്ലയെ ഈ മാസം ആദ്യം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. മുല്ലയ്ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് സയ്യിദിന് വധശിക്ഷ നല്‍കിയത്.

കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാന്‍ സേനയ്ക്ക് ജമാഅത്തെ ഇസ്ലാമി സഹായം ചെയ്തിരുന്നതായാണ് പ്രധാന ആരോപണം. 1973 ലെ നിയത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രാനമന്ത്രിയായ ശൈഖ് ഹസീനയാണ് 2010 ല്‍ യുദ്ധത്തിനിടെ മനുഷ്യത്വ ലംഘന കേസുകളില്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതി സ്ഥാപിച്ചതുള്‍പ്പെടുള്ള നടപടികള്‍ ആരംഭിച്ചത്. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കരില്‍ പ്രധാന സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്ലാമി.

യുദ്ധക്കുറ്റം നടത്തിയെന്ന കേസില്‍ ധല്‍വാര്‍ ഹുസൈന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്.

എന്നാല്‍ സയ്യിദിക്കെതിരെ വധശിക്ഷ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു. കോടതി ഉത്തരവ് തള്ളിയ ജമാഅത്തെ ഇസ്ലാമി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.

അതേസമയം സയ്യീദിനെ വധശിക്ഷയ്ക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട അക്രമം തുടരുകയാണ്. ഇതുവരെ 42 പേരാണ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സൈനികരെയും അര്‍ദ്ധസൈനികരെയും നിയോഗിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.

ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പോലീസുകാരെയാണ് ധാക്കയില്‍ വിന്യസിച്ചത്.

Advertisement