ധാക്ക: ബംഗ്ലാദേശില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. നൂറുകണക്കിന് വീടുകള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടതായാണ് അറിയുന്നത്.  മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്.

ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികളെല്ലാം എടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.