എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്യം 89 റണ്‍സ്, ബംഗ്ലാദേശ് ടീം മറി കടന്നത് വെറും നാലു പന്തിനുള്ളില്‍; ചരിത്രവിജയത്തിനു പിന്നിലൊരു ട്വിസ്റ്റുണ്ട്
എഡിറ്റര്‍
Wednesday 12th April 2017 1:05pm

പ്രതീകാത്മക ചിത്രം

ധാക്കാ: ഒരു ക്രിക്കറ്റ് മത്സരം ജയിക്കാന്‍ എത്ര പന്തു നേരിടേണ്ടി വരും? ലക്ഷ്യം 89 റണ്‍സാണെങ്കിലോ? കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയാം കുറഞ്ഞത് ഒരു അഞ്ചോ ആറോ ഓവറെങ്കിലും. അല്ലേ. എന്നാല്‍ ഇവിടെയിതാ നാലു പന്തിനുള്ളില്‍ ഒരു ടീം ലക്ഷ്യം മറികടന്നിരിക്കുകയാണ്. ബംഗ്ലാദേശിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.

89 റണ്‍സ് വിജയലക്ഷ്യം കേവലം നാല് പന്തിനുളളില്‍ തന്നെ മറികടന്ന് ‘ചരിത്രമെഴുതിയിരിക്കുകയാണ്’ ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ധാക്ക സെക്കന്റ് ഡിവിഷന്‍ ലീഗിലെ ഒരു മത്സരത്തിലാണ് അത് സംഭവിച്ചത്,

പന്തെറിഞ്ഞ സുജന്‍ മുഹമ്മദ് ആദ്യ ഒവറിലെ നാല് പന്തിനുളളില്‍ 65 വൈഡും 15 നോ ബോളും എറിഞ്ഞാണ് മത്സരത്തെ ചരത്രമാക്കി മാറ്റിയത്. ഇതോടെ ലാല്‍മാട്ടിയ ക്രിക്കറ്റ് ടീം 10 വിക്കറ്റിന് അക്‌സോം ക്രിക്കറ്റേഴ്‌സിന് മുന്നില്‍ തലകുനിക്കുകയായിരുന്നു. അതിലും രസകരമായ കാരണം സുജന്‍ മനപ്പുര്‍വ്വം നോബോളുകള്‍ എറിയുകയായിരുന്നു എന്നതാണ്.

അമ്പയറുടെ തീരുമാനത്തോടുളള പ്രതിഷേധമാണ് ലാല്‍മാട്ടിയ ടീമിനായി സുജന്‍ മുഹമ്മദ് ഇത്തരത്തില്‍ പന്തെറിയാന്‍ കാരണം. നേരത്തെ ലാല്‍മാട്ടിയ ടീം 14 ഓവറില്‍ 88 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മത്സരത്തില്‍ അമ്പയര്‍മാര്‍ നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തതായി ലാല്‍മാട്ടിയ ടീം അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. ഇതിനോടുള്ള പ്രതിഷേധമാണ് നോബൗളുകളായി മാറിയത്.


Also Read: താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്! ; മന്ത്രി സുനില്‍കുമാറല്ലേ എന്ന് മന്ത്രി ചന്ദ്രശേഖരനോട് ഇന്റലിജന്‍സ് മേധാവി


‘തുടക്കം മുതലേ ഞങ്ങള്‍ക്കെതിരായിരുന്നു അമ്പയറിംഗ്. ടോസ് ചെയ്തപ്പോള്‍ കോയിന്‍ കാണിച്ച് തരാന്‍ പോലും അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതോടെ അപ്രതീക്ഷിതമായ ബാറ്റിംഗിനിറങ്ങിയ ഞങ്ങള്‍ക്കെതിരായിരുന്നു അമ്പയര്‍മാരുടെ തീരുമാനമെല്ലാം, ഇതാണ് കുറഞ്ഞ സ്‌കോറിന് ഞങ്ങള്‍ പുറത്താകാന്‍ കാരണം.’ എന്ന് ലാല്‍മാട്ടിയ ടീമംഗം ദിപോണ്‍ പറയുന്നു.

Advertisement