എഡിറ്റര്‍
എഡിറ്റര്‍
വിക്കറ്റാണെന്നു കരുതി സിക്സറിനെ ആഘോഷമാക്കി ബംഗ്ലാദേശ് ബൗളര്‍; വീഡിയോ വൈറല്‍
എഡിറ്റര്‍
Sunday 12th March 2017 3:38pm

 

ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബംഗ്ലാദേശ് ബൗളര്‍ക്ക് പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിന്റെ ബൗളറായ സുഭാഷിസ് റോയിനാണ് അബദ്ധം പറ്റിയത്.


Also read നോട്ട് നിരോധനത്തിനെ എതിര്‍ത്ത കേരള രാഷ്ട്രീയത്തിനെതിരായുള്ള മറുപടിയാണ് ബി.ജെ.പിയുടെ ജയം: സുരേഷ് ഗോപി


ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസായിരുന്നു സ്ട്രൈക്കര്‍. റോയ് എറിഞ്ഞ പന്ത് കുശാല്‍ ഫൈന്‍ ലെഗിലൂടെ ഉയര്‍ത്തിയടിക്കുകയായിരുന്നു. ബൗണ്ടറിക്ക് സമീപം നില്‍ക്കുകയായിരുന്ന മുസ്തഫിസുര്‍ റഹ്മാന്‍ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിനപ്പുറം കാല്‍ കുത്തിയതിനാല്‍ ശ്രീലങ്കയ്ക്ക് ആറ് റണ്‍സ് ലഭിച്ചു.

എന്നാല്‍ പന്ത് ബൗണ്ടറി കടന്ന വിവരം അറിയാതെ, ക്യാച്ച് മാത്രം കണ്ട ബൗളര്‍ സുഭാഷിസ് താന്‍ നേടിയ ‘വിക്കറ്റ്’ ഗംഭീരമായി ആഘോഷിച്ചു. ആഘോഷത്തിനിടെ ഇദ്ദേഹത്തിന്റെ പുറകില്‍ നിന്ന അമ്പയര്‍ സിക്സറാണെന്ന് സൂചിപ്പിച്ച് കൈകളുയര്‍ത്തുന്നത് കാണാമായിരുന്നു. ശ്രീലങ്കന്‍ താരമാണ് വിക്കറ്റല്ല സിക്സറാണെന്ന് ബൗളറോട് പറഞ്ഞത്. തുടര്‍ന്ന് തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ സുഭാഷിസ് നിരാശ പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയാണ് ജയിച്ചത്. 259 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ കൂറ്റന്‍ വിജയം. ഈ മാസം 15-ന് കൊളംബോയിലാണ് അടുത്ത ടെസ്റ്റ്.
വീഡിയോ കാണാം:

Advertisement