Categories

നാറ്റ്‌വെസ്റ്റ പരമ്പര: ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തകര്‍ത്തു

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ രണ്ടാംമല്‍സരത്തില്‍ ബംഗ്ലാദേശിന് 5 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 236 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 231 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിംഗ് കാഴ്ച്ചവെച്ച മൊര്‍ത്താസയാണ് മാന്‍ ഓഫ് ദ മാച്ച്.

ബംഗ്ലാദേശിനായി കെയിസ് 76, ഇസ്ലാം 40 എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. ബംഗ്ലാദേശ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തില്‍ നിന്നും തടഞ്ഞത്. മുന്നുമല്‍സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.