എഡിറ്റര്‍
എഡിറ്റര്‍
ബംഗലൂരു എ.ടി.എം ആക്രമണം: യുവതിയുടെ വലതുവശം തളര്‍ന്നു
എഡിറ്റര്‍
Wednesday 20th November 2013 12:16pm

banguluru-atm

ബംഗളൂരു: ഇന്നലെ രാവിലെ എ.ടി.എം കൗണ്ടറില്‍ ആയുധധാരി വെട്ടിപ്പരിക്കേല്‍പിച്ച മലയാളി യുവതി ജ്യോതിയുടെ വലതു വശം തളര്‍ന്നതായി ഡോക്ടര്‍മാര്‍.

തലയ്ക്ക് മാരകമായി വെട്ടേറ്റ യുവതിയുടെ തലയോട്ടി തകര്‍ന്നിരുന്നു. ഇത് തലച്ചോറിലും മുറിവേല്‍പ്പിച്ചിരുന്നു. ഇതാണ് ജ്യോതിയുടെ ശരീരം തളരാന്‍ ഇടയാക്കിയത്.

നേരത്തെ യുവതിയ്ക്ക് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നടത്തിയത്.

ബോധം വീണ്ടെടുത്ത ജ്യോതി ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാവിലെയായിരുന്നു നഗരമധ്യത്തിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവതിയെ അജ്ഞാതന്‍ വെട്ടിപ്പരിക്കേല്‍പിച്ചത്.

ഇവര്‍ പണമെടുക്കാനായി കയറിയ ഉടന്‍ തന്നെ ആയുധധാരിയായ ഒരാള്‍ കയറുകയായിതുന്നു. ഷട്ടറടച്ചിതു ശേഷം പണമെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി എതിര്‍ത്തതോടെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്.

തുടര്‍ന്ന് ഇയാള്‍ പുറത്തിറങ്ങി ഷട്ടറടച്ചു. എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Advertisement