ന്യൂദല്‍ഹി: ഇറാനി ട്രോഫിയുടെ ആഥിതേയത്വം ജയ്പൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റി. ജയ്പൂര്‍ സ്റ്റേഡിയത്തിലെ പിച്ചിനെകുറിച്ചുള്ള ആശങ്കയാണ് മത്സരം ബാംഗ്ലൂരിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Ads By Google

കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐയുടെ പ്രത്യേക കമ്മിറ്റി ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം പരിശോധിച്ചത്. പരിശോധനയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കമ്മിറ്റി മത്സരം ബാംഗ്ലൂരിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇറാനി കപ്പ് നടക്കുക.