ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ മലയാളികളുടെ കൂട്ടായ്മയില്‍ ടി.പി ചന്ദ്രശേഖരനെ അനുസ്മരിക്കുന്നു. ഈ വരുന്ന ഞായറാഴ്ച ഒക്ടോബര്‍ 28 ന് ബെന്‍സണ്‍ റോഡിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഡിറ്റോറിയത്തില്‍ വെച്ചാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Ads By Google

കഴിഞ്ഞ മെയ് 4ന് അന്‍പത്തൊന്നു വെട്ടിനാല്‍ കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരനെ അനുസ്മരിക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് കെ.കെ മാധവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഞെരളത്തു ഹരി ഗോവിന്ദന്‍, വി.കെ ചെറിയാന്‍, കെ.എസ് ബിമല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതായിരിക്കും.

Subscribe Us:

‘െ്രെകസിസ് ഓഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിസം: പൊളിറ്റിക്കല്‍ മര്‍ഡേര്‍സ് ഓഫ് കേരള’ എന്ന പുസ്തകം ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങും ഇതിനോടനുബന്ധിച്ചിട്ടുണ്ട്. ബെന്‍സണ്‍ റോഡിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3 മണിമുതലാണ് അനുസ്മരണ പരിപാടി.