ബാം­ഗ്ലൂര്‍: ഒമ്പ­ത് മാസം ഗര്‍­ഭി­ണിയാ­യ യു­വ­തി­യെ ഭര്‍­ത്താ­വ് തീ­കൊ­ളു­ത്തി കൊ­ല­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ച­താ­യി പ­രാ­തി. ബാം­ഗ്ലൂ­രി­ലെ 24 വ­യ­സു­കാ­രിയാ­യ മെ­ഹ്‌­റു­ന്നി­സ­യാ­ണ് ശ­രീ­ര­ത്തില്‍ 35 ശ­ത­മാ­നം പൊ­ള്ള­ലേ­റ്റ് ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്നത്. ത­ന്നെ ഭര്‍­ത്താ­വ് ദേഹ­ത്ത് തീ­കൊ­ളു­ത്തി കൊ­ല­പ്പെ­ടു­ത്താന്‍ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് യുവ­തി പോ­ലീ­സി­ന് മൊ­ഴി നല്‍­കി.

അ­ഗോ­റി രാ­മന്‍ കി­ഷോര്‍ എ­ന്ന­യാള്‍ മൂ­ന്ന് വര്‍­ഷം മു­മ്പാ­ണ് ത­ന്നെ വി­വാ­ഹം ചെ­യ്­ത­തെ­ന്ന് യുവ­തി പ­റ­യുന്നു. വി­വാ­ഹ­ത്തി­ന് ശേഷം ഇ­യാള്‍ ഇ­സ്‌ലാം മ­തം സ്വീ­ക­രി­ക്കു­കയും സ­യ്­ദ് അ­ബ്ദു­റ­ഹ്മാന്‍ എ­ന്ന് പേ­ര് സ്വീ­ക­രി­ക്കു­കയും ചെ­യ്തു. എ­ന്നാല്‍ പി­ന്നീ­ട് ത­ന്നോ­ട് ഹി­ന്ദു മ­തം സ്വീ­ക­രി­ക്കാന്‍ ഭര്‍­ത്താ­വ് ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെ­ന്ന് യുവ­തി പ­റ­യു­ന്നു. ആ­വശ്യം നി­ര­സി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യ­ത്.

ഗര്‍­ഭി­ണിയാ­യ ശേ­ഷം ഭര്‍­ത്താ­വ് ര­ക്ഷി­താ­ക്ക­ളു­ടെ അ­ടു­ത്തേ­ക്ക് പോ­വു­കയും അ­വ­രു­ടെ നിര്‍­ദേ­ശ­പ്ര­കാ­രം മ­തം മാ­റ­ണ­മെ­ന്ന് ത­ന്നോ­ട് നിര്‍­ദേ­ശി­ക്കു­ക­യു­മാ­യി­രു­ന്നു. ‘ര­ക്ഷി­താ­ക്ക­ളാ­ണ് ഭര്‍­ത്താ­വി­ന്റെ മന­സ് മാ­റ്റി­യത്. അ­വര്‍ ഞ­ങ്ങ­ളു­ടെ ജീ­വി­തം ത­കര്‍­ത്തി­രി­ക്ക­യാണ്. ഗര്‍­ഭി­ണി­യാ­കുന്ന­ത് വ­രെ ഞ­ങ്ങള്‍ വള­രെ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണ് ജീ­വി­ച്ച­ത്’- യുവ­തി പ­റ­യു­ന്നു.

‘ഭര്‍­ത്താവ് ഒ­രു ലേപ­നം പു­ര­ട്ടാന്‍ ത­രി­ക­യാ­യി­രുന്നു. ഇ­ത് പു­രട്ടി­യ ശേ­ഷം എ­ന്നെയും കൂ­ട്ടി പാ­ച­ക സ്റ്റൗ­വി­ന്റെ അ­ടു­ത്തേ­ക്ക് പോയി. വള­രെ പെ­ട്ടെ­ന്ന് തീ­പി­ടി­ക്കു­ന്ന ഒ­രു രാ­സ വ­സ്­തു­വാ­യി­രു­ന്നു ആ ലേ­പനം. പെ­ട്ടെ­ന്ന് ത­ന്നെ ദേഹ­ത്ത് തീ പ­ടര്‍­ന്നു. അ­യാള്‍ ഉ­ടന്‍ ത­ന്നെ വീ­ട് വി­ട്ട് പു­റ­ത്തേ­ക്ക് പോ­യി. എ­ന്റെ നി­ല­വി­ളി കേ­ട്ടെത്തി­യ അ­യല്‍­വാ­സി­ക­ളാ­ണ് ആ­ശു­പ­ത്രി­യി­ലെ­ത്തി­യ­ച്ച­ത്’- യുവ­തി പ­റ­യു­ന്നു.

അ­തേ സമ­യം ത­ന്റെ പ­രാ­തി­യില്‍ കേ­സെ­ടു­ക്കാന്‍ ബാം­ഗ്ലൂര്‍ പോ­ലീ­സ് ത­യ്യാ­റാ­യി­ട്ടി­ല്ലെ­ന്ന് യുവ­തി പ­റ­യുന്നു.