Categories

Headlines

കോടതി വളപ്പിലെ സംഘര്‍ഷം: ആസൂത്രിതമെന്ന് പോലീസ്

ബാംഗ്ലൂര്‍: മുന്‍മന്ത്രി ജി. ജനാര്‍ദനറെഡ്ഡിയെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണം മുന്‍നിശ്ചയിച്ചപ്രകാരമുള്ളതാണെന്ന് പോലീസ്. നേരത്തെ തീരുമാനിച്ച പദ്ധതികള്‍ അഭിഭാഷകര്‍ നടപ്പാക്കുന്നതാണ് കോടതിവളപ്പില്‍ കണ്ടതെന്നും പോലീസ് വ്യക്തമാക്കി.

അഭിഭാഷകരുടെ കയ്യില്‍ മുളക് പൊടികളും, കല്ലുകളും, കുപ്പികളും, കത്തിയും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. ജനുവരി 17ന് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തെ മാധ്യമങ്ങള്‍ വിമര്‍ശിച്ചതിനോടുള്ള പ്രതികാരനടപടിയാണിതെന്ന് സംശയിക്കുന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളിയാഴ്ച ജനാര്‍ദനറെഡ്ഡിയെ കോടതിയില്‍ ഹാജരാക്കുന്നുണ്ടെന്ന് മനസിലാക്കിയ അഭിഭാഷകര്‍ ആക്രമണത്തിനായി ഒരുങ്ങി നിന്നു. ഇതിനുവേണ്ടി കല്ലും മറ്റ് ആയുധങ്ങളും ഇവര്‍ ശേഖരിച്ചുവെക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിഭാഷകനോട് െ്രെഡവിങ് ലൈസന്‍സ് ആവശ്യപ്പെട്ട് ട്രാഫിക് പൊലീസുകാരന്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് ജനുവരി 17ന് അഭിഭാഷകര്‍ ഏഴു മണിക്കൂറോളം റോഡ് ഉപരോധിച്ചത്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ അന്ന് ആക്രമിക്കാനും ശ്രമിച്ചിരുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയ സമരത്തെപ്പറ്റി അഭിഭാഷകര്‍ക്കെതിരായാണ് പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

അനധികൃത ഇരുമ്പയിര് ഖനനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കര്‍ണാടക മന്ത്രി ജി. ജനാര്‍ദനറെഡ്ഡിയെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കുന്നതിനിടെ വെള്ളിയാഴ്ച 11 മണിയോടെയാണ് അക്രമങ്ങളുടെ തുടക്കം. ഹൈദരാബാദിലെ ചഞ്ചലഗുഡ ജയിലില്‍നിന്ന് കനത്ത പോലീസ് സന്നാഹത്തോടെയാണ് ജനാര്‍ദനറെഡ്ഡിയെ ബാംഗ്ലൂരിലെ സിവില്‍കോടതി സമുച്ചയത്തിലുള്ള സി.ബി.ഐ. കോടതിയില്‍ ഹാജരാക്കിയത്.

റെഡ്ഡിയെ ഹാജരാക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ഇത് അഭിഭാഷകര്‍ തടഞ്ഞു. ഉന്തും തള്ളുമായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ അഭിഭാഷകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനിടയില്‍ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതി കെട്ടിടത്തിന് മുകളില്‍ കയറി കല്ലെറിഞ്ഞ അഭിഭാഷകര്‍ ഇരുമ്പുകസേരകള്‍ എടുത്തെറിഞ്ഞു. ഇരുമ്പുകസേര ദേഹത്ത് വീണ് പലര്‍ക്കും പരിക്കേറ്റു.

സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടയിലും അഭിഭാഷകരുടെ കല്ലേറ് തുടര്‍ന്നു. തൊട്ടടുത്ത ഗവ. കോളേജിലേക്കും കല്ലേറ് ഉണ്ടായി.

ആറുമണിക്കൂറിലേറെ നീണ്ട തെരുവുയുദ്ധത്തിനിടയില്‍ പത്തോളം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തകര്‍ത്തു. സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് പോലീസ് അക്രമം ഒതുക്കിയത്.

മാധ്യമപ്രവര്‍ത്തകര്‍ വിധാന്‍സൗധയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണയ്ക്കിടയില്‍ എത്തിയ ആഭ്യന്തരമന്ത്രി ആര്‍. അശോക് കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംജിത്ത്‌സെന്‍, മന്ത്രി ആര്‍. അശോകിനൊപ്പം സിവില്‍ക്കോടതി പരിസരം സന്ദര്‍ശിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ അറിയിച്ചു.

Malayalam news

Kerala news in English

One Response to “കോടതി വളപ്പിലെ സംഘര്‍ഷം: ആസൂത്രിതമെന്ന് പോലീസ്”

  1. Prathiba the Great

    നമ്മുടെ അഭിഭാഷകര്‍; നമ്മുടെ നാണകേടു. കല്ലെറിഞ്ഞു ഓടിക്കുക, അവറ്റകളെ!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ