എഡിറ്റര്‍
എഡിറ്റര്‍
ഇനി പൂജ ചെയ്യാനും ബംഗാളി
എഡിറ്റര്‍
Thursday 9th February 2017 11:08am

bangali

പാലക്കാട്: വന്ന് വന്ന് ക്ഷേത്രത്തിലെ പൂജ ചെയ്യാന്‍ വരെ ബംഗാളികളെ തേടുന്ന അവസ്ഥയിലാണ് നമ്മുടെ നാട്. പാലക്കാട്ടെ എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ രണ്ടു ക്ഷേത്രങ്ങളിലാണ് ബംഗാളി സ്വദേശിയായ യുവാവ് പൂജ ചെയ്യുന്നത്.

എലവഞ്ചേരി, തേവര്‍കുളം ശിവക്ഷേത്രം, നെന്മാറ, വിത്തനശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ കൃഷ്ണനഗറില്‍ പരേതനായ കിത്തീസ് ദേവ്‌നാഥിന്റെ മകന്‍ ശങ്കര്‍ നിത്യപൂജ ചെയ്യുന്നത്.

 കുടുംബത്തിലെ ദാരിദ്ര്യം കാരണം മുംബൈയിലേക്ക് വണ്ടി കയറിയ ശങ്കര്‍ കുറേനാള്‍ മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. 12 വര്‍ഷം മുന്‍പാണ് പാലക്കാട്ടെത്തിയത്.

പാലക്കാട് കല്‍പ്പാത്തി സ്വദേശി വിശ്വനാഥനെ പരിചയപ്പെട്ടതോടെയാണ് ശങ്കര്‍ പൂജാരിയായി ക്ഷേത്രത്തില്‍ എത്തുന്നത്. എലവഞ്ചേരിയിലെ ജ്യോതിഷിയും തന്ത്രിയുമായ ചന്ദ്രവാധ്യാര്‍ എന്ന ചെല്ലപ്പയ്യരെ വിശ്വനാഥന്‍ ശങ്കറിന് പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ കളത്തില്‍ കൃഷിപ്പണി ചെയ്യുകയും ഒപ്പം പൂജാവിധികളും പഠിക്കുകയുമായിരുന്നു.


Dont Miss ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


മൂന്നുവര്‍ഷം മുന്‍പാണ് തരവന്തേടത്ത് കുടുംബത്തിന്റെ തേവര്‍കുളം ശിവക്ഷേത്രത്തില്‍ ശങ്കര്‍ പൂജാരിയാവുന്നത്. അതുവരെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാറുള്ള ക്ഷേത്രം പിന്നീട് നിത്യപൂജയുള്ള ക്ഷേത്രമായി.

ഇതിനൊപ്പം തന്നെ വിത്തനശേരി അയ്യപ്പക്ഷേത്രത്തിലും ശങ്കര്‍ തന്നെ പൂജ ഏറ്റെടുക്കുകയായിരുന്നു. മലയാളവും ഹിന്ദിയും സംസ്‌കൃതവും ബംഗാളിയും ശങ്കറിന് അറിയാം. വൈഷ്ണവ വിശ്വാസികളായ ശങ്കറിന്റെ കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളാണ്.

 

ഫോട്ടോ കടപ്പാട്: ദേശാഭിമാനി

Advertisement