എഡിറ്റര്‍
എഡിറ്റര്‍
കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
എഡിറ്റര്‍
Monday 24th July 2017 11:07pm

കോട്ടയം: പായിപ്പാട് ബംഗാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മാല്‍ഡ സ്വദേശിയായ തസ്ലീമയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഒപ്പം താമസിക്കുന്ന ആളെ എറണാകുളത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

തസ്ലീമയ്ക്കൊപ്പം താമസിച്ചിരുന്ന മാല്‍ഡ സ്വദേശി റൂഹുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തില്‍ കയര്‍ കുരുക്കി യുവതിയെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായാണ് സൂചന. ഇരുവരും തമ്മില്‍ ദിവസങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് നിഗമനം.


Also Read:  പിണറായി വിജയന്‍ ദല്‍ഹിയില്‍ കാലുകുത്തുന്നത് ബി.ജെ.പി ഔദാര്യത്തില്‍; ആര്‍.എസ്.എസ് സമ്മതിച്ചാല്‍ കോടിയെരിയുടെ മുഖത്ത് ചെരുപ്പൂരിയടിക്കും; വിവാദ പ്രസ്താവനയുമായി ശോഭാസുരേന്ദ്രന്‍ രംഗത്ത് 


10 മണിയായിട്ടും തസ്ലീമയെ വീടിന് പുറത്ത് കാണാതെ വന്നതോടെ സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍ ശ്രീകുമാറും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

റൂഹൂലിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പായിപ്പാട്.

Advertisement