കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 5-ാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 81 ശതമാനം പോളിങ് രേഖപ്പെടുത്തി. പ്രധാനമായും 4 മാവോവാദി ബാധിത പ്രദേശങ്ങളില്‍ നടന്ന വോട്ടെടുപ്പ് സമാധാനപൂര്‍ണ്ണമായിരുന്നു.

പശ്ചിമ മിഡ്‌നാപ്പൂര്‍, ബങ്കൂര, പുരൂളിയ, ബുര്‍ദ്‌വാന്‍ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം 5 മണിയോടെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പശ്ചിമ മിഡ്‌നാപ്പൂരില്‍ 83%-വും, ബങ്കൂരയില്‍ 83.5%-വും ബുര്‍ദ്‌വാനില്‍ 80%-വും പുരൂളിയയില്‍ 78%-വുമാണ് പോളിങ് രേഖപ്പെടുത്തിയത്.

മാവോവാദി ആക്രമങ്ങള്‍ ഉണ്ടാകുമെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. ബങ്കൂര ജില്ലയിലെ രഘുനാഥ്പൂരില്‍ നിന്ന് 6 പേരേയും പശ്ചിമ മിഡ്‌നാപ്പൂര്‍ ജില്ലയിലെ ചന്ദ്രകോനയില്‍നിന്ന് 4 പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.