എഡിറ്റര്‍
എഡിറ്റര്‍
ബണ്ടിചോര്‍ പിടിയിലായിട്ടില്ലെന്ന് കര്‍ണാടക പൊലീസ്
എഡിറ്റര്‍
Thursday 24th January 2013 10:05am

ബാംഗ്ലൂര്‍: തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യമുള്ള വീട്ടില്‍ നിന്ന് ആഡംബര കാര്‍ ഉള്‍പ്പെടെ 35 ലക്ഷത്തിന്റെ കവര്‍ച്ച നടത്തി രക്ഷപ്പെട്ട  ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് പിടിയിലായിട്ടില്ലെന്ന് കര്‍ണാടക പോലീസ്.

Ads By Google

ബണ്ടി ചോറിനെ തേടി കേരള പൊലീസ് കര്‍ണാകയിലെത്താനിരിക്കെയാണ് കര്‍ണാടക പോലീസിന്റെ വിശദീകരണം. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കര്‍ണാടക പൊലീസ് വിവരം അറിയിച്ചു.

ബണ്ടി ചോര്‍ ബാംഗ്ലൂരിനു സമീപം രാമനാഥപുരത്ത് ഇന്നലെ രാത്രി പൊലീസ് പിടിയിലായെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
ബണ്ടിചോര്‍ മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടില്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ മൂന്ന് മലയാളികള്‍ സേലത്തിന് സമീപത്ത് വച്ച് ബണ്ടിചോറിനെ തിരിച്ചറിഞ്ഞെങ്കിലും ഇതിനുശേഷം കര്‍ണാടകത്തിലേക്ക് കടന്ന ബണ്ടിയെ പിടികൂടാനായിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.

അതേസമയം, കര്‍ണാടകയിലെ കേസുകള്‍ കാരണം ബണ്ടി ചോറിനെ കേരളത്തിന് കൈമാറുന്ന കാര്യത്തില്‍ അനിശ്ചതത്വം നില്‍ക്കുകയാണെന്നും അതിനാല്‍ ബണ്ടിചോര്‍ കസ്റ്റഡിയിലായത് സംബന്ധിച്ചു കര്‍ണാടക പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement