തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആധുനികാ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ മോഷണം നടത്തിയ ദല്‍ഹി സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ ബമ്ടി ചോര്‍ മുന്‍പും കേരളത്തില്‍ എത്തിയതായി സൂചന.

Ads By Google

എറണാകുളം പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ മൊബൈല്‍ കണക്ഷന്‍ എടുത്തിരുന്നതായി കണ്ടെത്തി. ഈ മൊബൈല്‍ നമ്പരാണ് തിരുവനന്തപുരത്ത് താമസിച്ച ലോഡ്ജില്‍ കൊടുത്തിരുന്നത്.

രാജു പത്താന്‍ എന്ന പേരിലാണ് കണക്ഷനെടുത്തത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കണക്ഷന്‍ എടുത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം ബണ്ടി ചോറിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബണ്ടി ചോറിനെ ഉടന്‍ തന്നെ പിടികൂടുമെന്നും അതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.