Administrator
Administrator
ജെയ്താപൂര്‍ ന്യൂക്ലിയര്‍ പ്ലാന്റ്: ബന്ദില്‍ പരക്കെ സംഘര്‍ഷം
Administrator
Tuesday 19th April 2011 4:55pm

jaintapur,rajgiri bandhമുംബൈ: ജെയ്താപൂരില്‍ ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റിനെതിരെ സമരനടത്തുന്നവര്‍ക്കുനേരെയുണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ശിവസേന നടത്തുന്ന ബന്ദ് അക്രമാസക്തം. അക്രമാസക്തമായ ജനക്കൂട്ടം ജില്ലാ ആശുപത്രി തകര്‍ക്കുകയും ബസ്സുകള്‍ നശിപ്പിക്കുകയും ചെയ്തു.

രത്‌നഗിരിയിലെ ജില്ലാ ആശുപത്രിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഭാഗം തകര്‍ത്തു. ചില ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.

നിര്‍ദ്ദിഷ്ട 9900 എം.ഡബ്ല്യൂ ന്യൂക്ലിയര്‍ പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ പോലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് എക്‌നാഥ് കഡ്‌സേ നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

പോലീസ് വെടിവെപ്പിന് ഉത്തരവിട്ട ഡെമോക്രാറ്റിക് ഫ്രണ്ട് വന്‍വിലനല്‍കേണ്ടിവരുമെന്ന് ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ച് വീട്ടിലിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

Advertisement