ഒരു മരുന്ന് ഒരുപാട് രോഗങ്ങളെ തടയുമെങ്കില്‍ ഉപയോഗിക്കാന്‍ പേടിക്കണോ? അത് നമ്മുടെ വാഴപ്പഴമാണെങ്കിലോ, ഞെട്ടണ്ട വാഴപ്പഴത്തിന് ഒരുപാട് രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.

പ്രമേഹമുള്ളവര്‍ ഉപയോഗം നിയന്ത്രിക്കണം

ഡിപ്രഷന്‍
ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ എംഐഎന്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായത് പഴം കഴിച്ചശേഷം അവര്‍ക്ക് പ്രശ്‌നം കുറയുന്നതായി തോന്നയെന്നാണ്. ഇതിനുകാരണം വാഴപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന ഒരുതരം പ്രോട്ടാനാണ്. ഇതിനെ ശരീരം സെറോടീന്‍ ആക്കി മാറ്റുന്നു. ഇത് അലസത ടെന്‍ഷന്‍സ് കുറയ്ക്കുകയും സന്തോഷം പകരുകയും ചെയ്യുന്നു.

വിളര്‍ച്ച
വാഴപ്പഴത്തില്‍ ഇരുമ്പ് ധാരാളമടങ്ങിയിട്ടുണ്ട. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് സഹായിക്കുകയും അതുവഴി വിളര്‍ച്ച തടയുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം
ലവണങ്ങളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.

തലച്ചോറിന്റെ ശക്തി
വാഴപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കുട്ടികളില്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയ പൊട്ടാസ്യം കുട്ടികളെ കൂടുതല്‍ ജാഗരൂകരാക്കുന്നു.

മലബന്ധം
നാരുകളാല്‍ സംപുഷ്ടമായതിനാല്‍ ഇത് മലബന്ധം തടയുന്നു.

ഹാങ്ങോവര്‍
ഹാങ്ങോവര്‍ എളുപ്പം മാറണമെങ്കില്‍ വാഴപ്പഴത്തില്‍ പാലൊഴിച്ച് ജ്യൂസാക്കി കഴിച്ചാല്‍ മതി.

കൊതുകുകടി
കൊതുകുകടിയേറ്റ ഭാഗങ്ങളില്‍ പഴത്തൊലികൊണ്ട് ഉരച്ചാല്‍ തടിച്ചുവരുന്നത് ഒഴിവാക്കാം

നാഡി
വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീ വ്യൂഹത്തെ കാര്യക്ഷമമാക്കുന്നു.

അള്‍സര്‍
വാഴപ്പഴം മൃദുവും മിനുസമുള്ളതുമായതിനാല്‍ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

ഊഷ്മാവ് നിയന്ത്രിക്കുന്നു
വാഴപ്പഴം ശരീരത്തിന് തണുത്ത പ്രതീതി ഉണ്ടാക്കുന്നു. ഇതിന് ശാരീരികവും വൈകാരികവുമായ ചൂട് അകറ്റാന്‍ സഹായിക്കുന്നു.

പുകവലിയും പുകയില ഉപയോഗവും
പുകവലി ഉപേക്ഷിക്കാന്‍ വാഴപ്പഴം സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ ബിയും പൊട്ടാസ്യവും, മാംഗനീസും നിക്കോട്ടിന്റെ പ്രഭാവത്തില്‍ നിന്നും രക്ഷനേടാന്‍ ശരീരത്തെ സഹായിക്കുന്നു.

പിരിമുറുക്കും
ഇതിലെ പൊട്ടാസ്യം ഹൃദയമിടിപ്പ് സാധാരണ നിലയിലേക്കാക്കുന്നു. ശരീരത്തില്‍ ജലം സന്തുതിലമാക്കുന്നു. ഓക്‌സിജന്റെ തലച്ചോറിലേക്കുള്ള പ്രവാഹം കൂട്ടുന്നു.

ഇതിനൊക്കെ പുറമേ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പഴങ്ങള്‍ക്ക് കഴിയും. വാഴപ്പഴവും തേനും ഇത്തിരി നാരങ്ങാനീരും കൂട്ടി നന്നായി അരച്ച് സൂര്യനുദിക്കുന്നതിനുമുന്‍പ് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിനോക്കൂ. നല്ല പഴം പോലെ നിങ്ങളുടെ മുഖവും തിളങ്ങും.