എഡിറ്റര്‍
എഡിറ്റര്‍
എന്‍.എസ്.എസിനെ വിമര്‍ശിച്ച് എഴുതിയ വീക്ഷണം ന്യൂസ് എഡിറ്റര്‍ക്ക് വിലക്ക്
എഡിറ്റര്‍
Tuesday 5th February 2013 10:15am

തിരുവനന്തപുരം: എന്‍.എസ്.എസിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ന്യൂസ് എഡിറ്റര്‍ ഇ.വി ശ്രീധരന്റെ രചനകള്‍ക്ക് വീക്ഷണം പത്രിത്തില്‍ വിലക്ക്.

Ads By Google

കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ചീഫ് എഡിറ്റര്‍ പി.കെ എബ്രഹാം ബന്ധപ്പട്ടവര്‍ക്ക് നല്‍കികയ സര്‍ക്കുലറില്‍ പറയുന്നു.

ശ്രീധരന്റെ ലേഖനങ്ങളും ഫീച്ചറുകളും മറ്റ് രചനകളും ഒരു ഉത്തരവുണ്ടാകുന്നതുവരെ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

കഴിഞ്ഞദിവസം ശ്രീധരന്‍ ചാന്തുപൊട്ട് രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ വീക്ഷണം പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ വേണ്ടി എന്‍.എസ്.എസ്, എസ് എന്‍.ഡി.പിക്ക് ഒത്താശ ചെയ്ത് നല്‍കുകയാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു.

Advertisement