Administrator
Administrator
ഗോവ സ്‌ഫോടനം: സനാതന്‍ സന്‍സ്ഥാനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
Administrator
Monday 19th October 2009 5:20pm

goa-blast
പനാജി: ഗോവയില്‍ രണ്ടു പേര്‍ മരിച്ച സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്ന ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ഥാനെ നിരോധിക്കാന്‍ ഗോവ സര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശീയ ചാനലായ ഐ.ബി.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം സംഘടനയുമായി സംസ്ഥാന ഗതാഗത മന്ത്രിയുടെ ഭാര്യക്കുള്ള ബന്ധം അന്വേഷിക്കുമെന്ന് ഗോവ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുമായി ബന്ധമുള്ളവരെക്കുറിച്ചെല്ലാം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാമകൃഷ്ണ എന്ന സുധിന്‍ ധാവാലികര്‍ ആണ് സംസ്ഥാന ഗതാഗതമന്ത്രി. ജ്യോതി ധവാലികര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവാണ് സുധിന്‍ ധവാലികര്‍. ഇദ്ദേഹത്തിന്റെ സഹോദരനും ദീപക് ധവാലികറും ഗോവ നിയമസഭാംഗമാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന്് ഗോവ പോലീസ് വ്യക്തമാക്കി.

ദീപാവലി ദിവസത്തിന് തലേന്നാണ് സ്‌കൂട്ടറില്‍ കൊണ്ട് പോലുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരും വാഹനത്തിന്റെ ഉടമയും സംഘടനയമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിരുന്നു. സനാതന്‍ സന്‍സ്ഥാനുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement