Categories

പോ­പു­ലര്‍ ഫ്ര­ണ്ട് നി­രോധം: ഹൈ­ക്കോ­ടതി വി­ശ­ദീ­കര­ണം തേടി

കൊച്ചി: പോ­പു­ലര്‍ ഫ്ര­ണ്ടി­ന്റെ നി­രോധ­നം സം­ബ­ന്ധി­ച്ച് ഹൈ­ക്കോ­ടതി കേ­ന്ദ്ര- സംസ്ഥാ­ന സര്‍­ക്കാ­രു­ക­ളു­ടെ വി­ശ­ദീ­കര­ണം തേടി. ര­ണ്ടാ­ഴ്­ച­യ്­ക്കു­ള്ളില്‍ നി­ല­പാ­ട് അ­റി­യി­ക്കാ­നാ­ണ് കോ­ട­തി­യു­ടെ നിര്‍­ദേ­ശം.

പോ­പ്പു­ലര്‍ ഫ്ര­ണ്ട് എ­ന്ന സം­ഘ­ട­ന­യു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ എന്‍ ഐ എ അ­ന്വേ­ഷി­ക്ക­ണെ­മ­ന്നാ­വ­ശ്യ­പ്പെട്ട് ക­ള­മ­ശ്ശേ­രി സ്വ­ദേ­ശി ഗി­രീ­ഷ് ബാ­ബു നല്‍കി­യ ഹര­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രുന്ന ഹൈക്കോ­ടതി. എ­സ് ഡി പി ഐ രാ­ഷ്ട്രീ­യ സം­ഘ­ട­ന­യാണോ എ­ന്ന് ­വ്യ­ക്ത­മാ­ക്കാനും ഹൈ­ക്കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

പോ­പ്പു­ലര്‍ ­ഫ്ര­ണ്ടി­ന്റെ ഫണ്ട് സ്രോ­ത­സ്സും മറ്റും അ­ന്വേ­ഷി­ക്ക­ണ­മെന്നും ഹ­ര­ജി­യില്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. ഹര­ജി ര­ണ്ടാ­ഴ്­ചയ്­ക്കു ശേ­ഷം വീണ്ടും പ­രി­ഗ­ണിക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.