തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ മൊബൈല്‍ ഫോണ്‍ വിളിക്ക് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജോലി സമയത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന വിധത്തില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനാണ് നിയന്ത്രണം.

ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ജോലി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നെന്ന് ഭരണവകുപ്പിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.