ന്യൂയോര്‍ക്ക്: ശ്രീലങ്കയില്‍ എല്‍ ടി ടി ഇക്കെതിരായ യുദ്ധത്തിലെ അവസാന നാളുകളില്‍ ശ്രീലങ്കന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ യു എന്‍ സമിതി ഉടന്‍ രൂപീകരിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. പ്രത്യേകസമിതിയെ രൂപീകരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സമിതി രൂപീകരിക്കുന്നതിനു കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

സമിതി ഒരിക്കലും ശ്രീലങ്കയുടെ പരമാധികാരത്തിനു മേലുളള കടന്നു കയറ്റമല്ലെന്നും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തനിക്ക് സമിതി രൂപീകരിക്കുന്നതിനുള്ള അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎന്‍ സെക്രട്ടറി ജനറലിന്റെ നിലപാടിനെതിരെ പലയിടങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബാന്‍ കി മൂണ്‍ വ്യക്തമാക്കിയത്.

Subscribe Us:

തമിഴ്പുലികള്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ശ്രീലങ്ക സേന നടത്തിയ കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ ബ്രിട്ടിഷ് ചാനല്‍ 4 ടിവി പുറത്ത് വിട്ടിരുന്നു.
ടേപ്പ് വ്യാജമാണെന്നായിരുന്നു ശ്രീലങ്ക ഗവണ്‍മെന്റിന്റെ നിലപാട്. ടേപ്പ് യഥാര്‍ഥമാണെന്നു ടേപ്പ് പരിശോധിച്ച യുഎന്‍ പ്രതിനിധി അഭിപ്രായപ്പെട്ടിരുന്നു.
ബ്രിട്ടിഷ് ചാനല്‍ 4 ടിവി പുറത്ത് വിട്ട ദൃശ്യങ്ങള്‍