ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദേശീയതലത്തില്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ പ്രദേശങ്ങള്‍ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത യോഗമാണ് നിര്‍ണായകമായ നിര്‍ദേശം സമര്‍പ്പിച്ചത്.

രാജ്യവ്യാപകമായുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. ദുരന്തത്തിനിരയായവരുടെ പുനരധിവാസ, നഷ്ടപരിഹാര പാക്കേജും റിപ്പോര്‍ട്ടിലുണ്ട്.

സി.ഡി മായിയെ ഒഴിവാക്കി എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ പുതിയ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോഗ്യമന്ത്രാലയം നേതൃത്വം നല്‍കും. ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന വിദഗ്ധനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്നവരും സമിതിയിലുണ്ടാകും.