എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്ത് വധശിക്ഷ നിരോധിക്കണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകള്‍
എഡിറ്റര്‍
Friday 11th January 2013 10:12am

കൊച്ചി: ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തലാക്കണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇളാഗാന്ധി.

Ads By Google

ദല്‍ഹി മാനഭംഗക്കേസുകളില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കാന്‍ പാടില്ലെന്നും ഇളാഗാന്ധി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യം നടപ്പാക്കുന്ന കൊലപാതകമാണ് വധശിക്ഷ. അത് നീതീകരിക്കാനാകില്ല. കുറ്റം ചെയ്യുന്നവരല്ല തൂക്കിക്കൊന്നല്ല അവര്‍ ചെയ്ത തെറ്റിന് ശിക്ഷ നല്‍കേണ്ടത്.

ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്ക് നല്‍കേണ്ടത് ജയില്‍ ശിക്ഷ തന്നെയാണ്. അവര്‍ക്ക് എല്ലാ തടവുകാരെയും പോലെ സ്വയം മാറാന്‍  അവസരം നല്‍കണം. ജയിലുകളിലുണ്ടാകേണ്ടത് അതിനുള്ള സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെ യുവജനങ്ങള്‍ ധൈര്യം കാട്ടുന്നത് നല്ല മാറ്റമാണെന്ന്. അത്തരത്തിലൊരു മാറ്റമാണ് വരേണ്ടത്.

അഴിമതിയ്‌ക്കെതിരെ എന്ന് പറഞ്ഞ് അണ്ണാഹസാരെ നടത്തുന്ന സമരം ലക്ഷ്യമില്ലാത്തതാണെന്നും അദ്ദേഹത്തെ രണ്ടാം ഗാന്ധിയായി കാണാനാകില്ലെന്നും ഇളാഗാന്ധി പറഞ്ഞു.

യുവജനങ്ങളുടെ പിന്തുണയോടെയുള്ള അണ്ണാഹസാരെയുടെ സമരത്തിന് ലക്ഷ്യബോധമില്ല. നിരോധന നിയമം കൊണ്ട് അഴിമതി അവസാനിപ്പിക്കാകുമെന്ന ഹസാരെയുടെ ധാരണ തെറ്റാണെന്നും ഇളാഗാന്ധി ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകളായ ഇളാഗാന്ധി 1994 മുതല്‍ പത്തുവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ പാര്‍ലമെന്റ് അംഗമായിരുന്നു.

Advertisement