ലോകത്ത് വധശിക്ഷ എന്ന ശിക്ഷാനടപടി അവസാനിപ്പിക്കണം. വധശിക്ഷ നിയന്ത്രണ നടപ്പാക്കാന്‍ മൊറോട്ടേറിയം ഏര്‍പ്പെടുത്തണമെന്ന പ്രമേയത്തെ അംഗീകരിക്കുന്നു.  അതില്‍ യു.എന്‍ ജനറല്‍ അസംബല്‍ കമ്മറ്റിക്ക് നന്ദി രേഖപ്പെടുത്തുകയാണ്.

Ads By Google

150 രാജ്യങ്ങള്‍ വധശിക്ഷ  നല്‍കുന്നത് റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2007ല്‍ ചേര്‍ന്ന യു,എന്‍ സമ്മേളനത്തിലാണ് ആദ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിനുശേഷം ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷവും വധശിക്ഷയെന്ന ശിക്ഷാനടപടിയ്‌ക്കെതിരെ നിലപാടെടുത്തത് വലിയ കാര്യമാണ്.

ഒരു വ്യക്തിയുടെ ജീവനെടുക്കുകയെന്നത് യഥാര്‍ത്ഥത്തില്‍ നീതിയല്ല. നിയമം അനുവദിക്കുന്ന മറ്റ് ശിക്ഷാ വിധികള്‍ അവര്‍ക്ക് നല്‍കാം. ഒരു കുറ്റവാളിയുടെ ജീവനെടുക്കാന്‍ അനുവദിക്കുന്ന നിയമം യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനേ പാടില്ല.