എഡിറ്റര്‍
എഡിറ്റര്‍
ബാങ്കുകളുടെ കഴുത്തറുക്കല്‍ കാരണം ഇനി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട! അക്കൗണ്ട് പോര്‍ട്ടു ചെയ്യാന്‍ സംവിധാനം വരുന്നു
എഡിറ്റര്‍
Wednesday 31st May 2017 2:07pm

ന്യൂദല്‍ഹി: മൊബൈല്‍ സേവനദാതാക്കളുടെ സേവനം മോശമായാല്‍ നമ്മള്‍ ഉടന്‍ നമ്പര്‍ പോര്‍ട്ടു ചെയ്യും. നമുക്ക് ഏറെ സൗകര്യമുള്ള മറ്റൊരു സേവനദാതാവിനെ തെരഞ്ഞെടുക്കും. ബാങ്കുകളുടെ സേവനം മോശമായാലോ. അതും ഇതുപോലെ പോര്‍ട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകും.

എന്നാല്‍ ഇനി ഈ ആഗ്രഹവും സാധിക്കും. റിസര്‍വ് ബാങ്ക് തന്നെ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍ മാറാതെ തന്നെ ബാങ്കുകള്‍ മാറാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് ആര്‍.ബി.ഐ അറിയിച്ചത്.

അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടവും സൗകര്യപ്രദവുമായ ബാങ്കുകളിലേക്ക് സേവനം മാറ്റാനുള്ള സൗകര്യമാണ് റിസര്‍വ് ബാങ്ക് കൊണ്ടുവരുന്നത്.


Must Read: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ ദീപം തെളിയിച്ച് സി.പി.ഐ.എം എം.എല്‍.എ: ചിത്രങ്ങള്‍ പുറത്ത് 


ആര്‍.ബി.ഐ ഡെപ്യൂട്ട് ഗവര്‍ണര്‍ എസ്.എസ് മുന്ദ്രയുടേതാണ് ഈ ഐഡിയ. ഈ നീക്കത്തിനായുള്ള നടപടികളിലാണ് ബാങ്കുകളെന്നും അദ്ദേഹം അറിയിച്ചു.

‘ബുദ്ധിമുട്ടു നേരിടുന്ന ഉപയോക്താക്കള്‍ക്ക് ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാനള്ള സൗകര്യം അടുത്തുതന്നെ യാഥാര്‍ത്ഥ്യമാകും.’ ബാങ്കിങ് കോഡ്‌സ് ആന്റ് സ്റ്റാന്റേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ മുന്ദ്ര പറഞ്ഞു.

Advertisement