ഴുത്തിലണിയാന്‍ സ്വര്‍ണം തന്നെ വേണോ?. വേണ്ടെന്ന് പുതിയ യുവത്വം പറയും. യുവതികളുടെയും കേളജ് വിദ്യാര്‍തികളുടെയും ഇടയില്‍ ഫാഷനായിക്കഴിഞ്ഞ മുള ആഭരണങ്ങള്‍. സ്വര്‍ണത്തിന്റെ മഞ്ഞനിറം ഇപ്പോള്‍ യുവതികള്‍ക്ക് മടുത്തു. വ്യത്യസ്തങ്ങളും ആകര്‍ഷകങ്ങളുമായവ തേടിയ അവര്‍ മുള ആഭരണത്തിയിരിക്കയാണ്.

മുളയില്‍ നിര്‍മ്മിച്ച മാലകളും കമ്മലുകളും നെക്ലേസുകളും വളകളും വിപണിയില്‍ പ്രചാരം നേടിക്കഴിഞ്ഞു. നേര്‍ത്ത മുള സംസ്‌കരിച്ച ചെറുതായി മുറിച്ചാണു ബാംബൂ മുത്തുകള്‍ നിര്‍മിക്കുന്നത്. ബാംബൂ മുത്തുകള്‍ക്കൊപ്പം ഗ്ലാസ് മുത്തുകളും ചേര്‍ക്കുന്നു. മുളക്കൊപ്പം ചെറിയ തോതില്‍ സ്വര്‍ണം ചേര്‍ത്ത മാലകളുമുണ്ട്. കരിമണി മാലയുടെ മോഡലിലുള്ള മാലയോടാണ് യുവതികള്‍ക്ക് ഏറെ പ്രിയം.

ഈറ്റ ചെറുതായി മുറിച്ചു സാന്‍ഡ് പേപ്പര്‍ കൊണ്ടുരച്ചാണു വളകള്‍ നിര്‍മിക്കുന്നത്. കളര്‍ ചേര്‍ത്ത ഈറ്റയുടെ പൊടി പശ ഉപയോഗിച്ചാണു വളകളില്‍ ഡിസൈനുകളൊരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള അതിമനോഹരമായ വളകള്‍ക്കു 15 രൂപ മുതലാണ് വില. നിറങ്ങള്‍ അടര്‍ത്തിയെടുത്തതു പോലെയാണു ബാംബൂവില്‍ തീര്‍ത്ത കമ്മലുകള്‍. നേര്‍ത്ത മുളയുടെ തടി ചെറുതാക്കിയും ബാംബൂ ബീഡ്‌സും ചേര്‍ത്താണു കമ്മലുകള്‍ നിര്‍മിക്കുന്നത്. 20- 35 രൂപയില്‍ കമ്മലുകള്‍ ലഭിക്കും.

വയനാട്ടിലെ വെങ്ങപ്പള്ളിയിലെ മുളയാഭരണ നിര്‍മ്മാണ കേന്ദ്രം ഇപ്പോള്‍ വിദേശത്ത് പോലും വിപണി കണ്ടെത്തിക്കഴിഞ്ഞു. ഇറ്റലി ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ആഭരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. പ്രമുഖ നഗരങ്ങളിലെല്ലാം ഇവര്‍ എക്‌സിബിഷനുകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ സ്ഥിരം വിപണി കണ്ടെത്താത്തതാണ് ഇവര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. എക്‌സിബിഷനുകളിലൂടെയാണ് പ്രധാനമായും ഇപ്പോള്‍ വില്‍പന നടക്കുന്നത്.